ലഖ്‌നൗ: ‘ലവ് ജിഹാദി’നെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന.
” വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു.’ ലവ് ജിഹാദ്’ തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,’ ആദിത്യ നാഥ് പറഞ്ഞു. ജൗന്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു യോഗിയുടെ വെല്ലുവിളി.
” നിങ്ങളുടെ വഴി ശരിയാക്കിയില്ലെങ്കില്‍, ‘രാം നാം സത്യ’ (ഹിന്ദു ശവസംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ‘സ്‌തോത്രം’) യാത്ര ആരംഭിക്കും, സഹോദരിമാരെയും പെണ്‍മക്കളെയും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു ,” യോഗി പറഞ്ഞു.
‘ലവ് ജിഹാദ്’ ഇല്ലാതാക്കാന്‍ ഏതറ്റം വരെ പോകുമെന്നും യോഗി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക