sports nws
സെമി ഫൈനലില്‍ മുംബൈക്ക് കുതിപ്പ്; തകര്‍ത്തടിച്ച് ഹെയ്‌ലിയും നാറ്റ് സൈവറും

വിമണ്‍സ് പ്രീമിയര്‍ ലീഗിലെ രണ്ടാം സെമി ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജെയ്ന്റ്‌സും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ബ്രാബോണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയിട്ടുണ്ട്. നാലാം ഓവറില്‍ ഡാനിയല്‍ ജിപ്‌സണ്‍ യസ്തിക ഭാട്ടിയയെ പുറത്താക്കിയാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 14 പന്തില്‍ 15 റണ്‍സായിരുന്നു നേടിയത്.

എന്നാല്‍ പിന്നീട് ക്രീസില്‍ എത്തിയ നാറ്റ് സൈവര്‍ ബ്രന്‍ഡും ഓപ്പണര്‍ ഹെയ്‌ലി മാത്യൂസും തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. രണ്ടാം വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഇരുവരും 100+ റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ടീമിന് വേണ്ടി നല്‍കി. ഇരുവരും അര്‍ധസെഞ്ച്വറി നേടിയാണ് തിളങ്ങിയത്.

50 പന്തില്‍ 77 റണ്‍സ് നേടിയാണ് മാത്യൂസ് കളം വിട്ടത്. 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഹെയ്‌ലിയുടെ വിക്കറ്റ് നേടിയത് കഷ്‌വി ഗൗതം ആയിരുന്നു.

നിലവില്‍ 35 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ നൈറ്റ് സൈവറും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ക്രീസില്‍ ഉള്ളത്. ക്യാപ്റ്റന്‍ ആറു പന്തില്‍ 16 റണ്‍സാണ് നിലവില്‍ നേടിയിരിക്കുന്നത്.

നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കാനാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് ഏറ്റുമുട്ടും. മാര്‍ച്ച് 15നാണ് മത്സരം.

Content Highlight: WPL 2025 Semi-Final: Mumbai VS Gujarat Match Update