ഇവിടെ ഹിന്ദുവിനും മുസ്‌ലിമിനും വെവ്വേറെ ബീഫില്ല, സംഘപരിവാറിന് പേരാമ്പ്രക്കാരുടെ മറുപടി | Perambra
ബാദുഷാ ഹൈപ്പര്മാര്ക്കറ്റില് വില്പ്പനയ്ക്ക് വെച്ചിരുന്ന ബീഫിന്റെ പുറത്തുള്ള ഹലാല് സ്റ്റിക്കര് കണ്ട്, ‘ഹിന്ദുക്കള്ക്ക് കഴിക്കാനുള്ള ബീഫ് എവിടെ’ എന്ന് ചോദിച്ച് ഹൈപ്പര്മാര്ക്കറ്റിലെ ജീവനക്കാരെ അക്രമിച്ച സംഘപരിവാറിന്റെ വര്ഗീയതയ്ക്ക് പേരാമ്പ്രയിലുള്ളവര് മറുപടി പറയുന്നു. സംഘികള് ബീഫിനെതിരല്ലേ? അതുകൊണ്ട് തന്നെ ഇത് കരുതികൂട്ടിയ ആക്രമണമല്ലേ? ഇത് മുസ്ലിം വ്യാപാരികളെ അറിഞ്ഞുകൊണ്ട് ദ്രോഹിക്കാനല്ലേ? പേരാമ്പ്രക്കാര് ചോദിക്കുന്നു…
Content Highlight: Workers at badusha hypermarket perambra attacked over non-availability of non-halal beef
അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.