Advertisement
Kerala News
തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല, മത്സരിക്കില്ല: ഐ.എം വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 09, 05:34 am
Saturday, 9th February 2019, 11:04 am

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല.
ഫുട്‌ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ഐ.എം വിജയന്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ഫുട്ബാള്‍, ജോലി, സിനിമ എന്നിവയുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഐ.എം വിജയന്‍ പറഞ്ഞു.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മറ്റുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തില്‍ ഐ.എം വിജയനെ മത്സരിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസ് ഐ.എം വിജയനെ സമീപിച്ചിരുന്നത്. 2009 മുതല്‍ പി.കെ ബിജുവാണ് ആലത്തൂര്‍ എം.പി.