ലഖ്നൗ: ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സഖ്യകക്ഷിയായ അപ്നദള്‍ (എസ്) എം.എല്‍.എ അമര്‍ സിംഗ് ചൗധരി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ കേട്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും വരുമാനം ഇരട്ടിയാക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനത്തിന് പുറത്ത് കര്‍ഷകരും ബി.ജെ.പിയെ പിന്തുണച്ചിരുന്നെന്നും എന്നാല്‍ ബി.ജെ.പി പിന്തുണച്ചതില്‍ അവരിപ്പോള്‍ അതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് വ്യവസായികളായ മുകഷ് അംബാനിയും ഗൗതം അദാനിയും ഒരു വര്‍ഷം മുന്‍പ് വിവിധ സംസ്ഥാനങ്ങളില്‍ കൂറ്റന്‍ ഗോഡൗണുകള്‍ പണിതതെന്നും ചൗധരി ചോദിച്ചു.
ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതില്‍ സര്‍ക്കാരിന് ഒരു പ്രശ്നവുമില്ലെന്നാണ് തോന്നുന്നതെന്നും ഒരുപിടി വ്യവസായികളെ അസന്തുഷ്ടരാക്കാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോന്നുന്നുവെന്നും അമര്‍ സിംഗ് ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ നീണ്ട സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് കഴിഞ്ഞദിവസം സത്യപാല്‍ മാലിക് രംഗത്തുവന്നിരുന്നു.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന് കാരണം കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ സമീപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
കര്‍ഷക സമരത്തില്‍ കൃത്യമായ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
Content Highlights: why industrialists Gautam Adani and Mukesh Ambani got big godowns constructed in different states about a year ago says NDA ally extends support to farmers