സ്റ്റാന്‍ സ്വാമി ക്രിസ്ത്യന്‍ സഭയിലെ അംഗമായിരുന്നു. സെന്റ് അലോഷ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്രിസ്ത്യന്‍ സഭ നടത്തുന്ന സ്ഥാപനമാണ്, പൊതുസ്ഥാപനമല്ല. അങ്ങനെയിരിക്കെ ഇത്തരം ഭീഷണിപ്പെടുത്തലുകളുടെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 7 നായിരുന്നു പാര്‍ക്കിന് പേരിടുന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മംഗളൂരു സന്ദര്‍നത്തിനോടനുബന്ധിച്ച് സംഘര്‍ഷമുണ്ടാകരുത് എന്ന് കരുതിയാണ് പ്രസ്തുത ദിവസത്തെ പരിപാടി മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനം വിളിച്ചാണ് കഴിഞ്ഞ ദിവസം വി.എച്ച്.പി, എ.ബി.വി.പി, ബജ്‌റംഗ്ദള്‍ നേതാക്കള്‍ സെന്റ് അലോഷ്യസിനെതിരെ ഭീഷണി മുഴക്കിയത്. സ്റ്റാന്‍ സ്വാമി യു.എ.പി.എ തടവുകാരനായിരുന്നെന്നും അദ്ദേഹത്തിന് ഭീകരവാദവുമായും നക്‌സലിസവുമായും ബന്ധമുണ്ടെന്നുമായിരുന്നു വി.എച്ച്.പി ആരോപിച്ചത്.
തീരുമാനവുമായി മുന്നോട്ട് പോയാല്‍ സ്ഥാപനത്തിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തി.