ഡൂള്‍ന്യൂസ് ഡെസ്‌ക്1 hour ago
മുംബൈ: ഇന്ത്യ-പാക് മത്സരത്തിന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയാല്‍ വേദി ഏതെന്ന് നോക്കാതെ മത്സരത്തിന് പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് മുന്‍ ക്രിക്കറ്റ് താരം വസീം അക്രം.
രണ്ട് അയല്‍രാജ്യങ്ങളും നിഷ്പക്ഷ വേദിയെന്ന് കണക്കാക്കുന്ന എവിടെയും മത്സരം നടത്താമെന്നും വസീം അക്രം പറയുന്നു.
വേദി ഏതെന്നത് പ്രശ്‌നമേയല്ല. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മത്സരത്തിന് ഇരുരാജ്യങ്ങളും തയ്യാറാകണമെന്നാണ് പറയാനുള്ളത്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം എന്തുതന്നെയായാലും നടക്കണം.
10 കോടിയധികം വരുന്ന ജനങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം കാണാനായി കാത്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന മത്സരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സാമ്പത്തികമായും ഏറെ സഹായിക്കുമെന്നും അക്രം പറയുന്നു.