ആ മൂന്ന് താരങ്ങളും ഒരുമിച്ചുണ്ടായിരുന്നെങ്കില്‍ ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ വിജയിക്കുമായിരുന്നു: തുറന്ന് പറഞ്ഞ് പോണ്ടിങ്
Sports News
ആ മൂന്ന് താരങ്ങളും ഒരുമിച്ചുണ്ടായിരുന്നെങ്കില്‍ ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ വിജയിക്കുമായിരുന്നു: തുറന്ന് പറഞ്ഞ് പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th January 2025, 8:36 pm

നീണ്ട 10 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വിട്ടുകൊടുക്കേണ്ടി വന്നത്. ഒരു സമനിലയടക്കം 3-1നാണ് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. മാത്രമല്ല വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യതകളും പരമ്പര തോല്‍വിയോടെ ഇന്ത്യയ്ക്ക് നഷ്ടമായി.

2023 ഏകദിന ലോകകപ്പില്‍ കാലിന് പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്ന മുഹമ്മദ് ഷമിയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. പരിക്ക് മാറി തിരിച്ചുവരവിന് വേണ്ടി ആഭ്യന്തര മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടും ഷമിയെ ബോര്‍ഡ് ഓസ്‌ട്രേലിയയിലേക്ക് അയച്ചില്ലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ബൗളിങ് യൂണിറ്റില്‍ ഷമിയുടെ വിടവ് അനുഭവപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ തുടക്കം മുതലേ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഓസ്ട്രേലിയ വിജയിക്കാനുള്ള സാധ്യത കുറയുമായിരുന്നു എന്ന് എന്ന് പറയുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസതാരം റിക്കി പോണ്ടിങ്.

‘മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ പരമ്പരയുടെ തുടക്കം മുതല്‍ ഇന്ത്യയുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിയുമായിരുന്നു. പരമ്പര സ്വന്തമാക്കാന്‍ ഓസ്ട്രേലിയയ്ക്ക് ഒരിക്കലും എളുപ്പമാകില്ലായിരുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 64 മത്സരങ്ങളിലെ 122 ഇന്നിങ്‌സില്‍ നിന്ന് ഷമി 229 വിക്കറ്റുകളാണ് നേടിയത്. 6/56 എന്ന മികച്ച ബൗളിങ് പ്രകടനവും 3.31 എന്ന മികച്ച എക്കോണമിയും താരത്തിനുണ്ട്. മാത്രമല്ല 27.71 എന്ന ശരാശരിയും ഫോര്‍മാറ്റില്‍ താരം നേടിയിട്ടുണ്ട്.

 

Content Highlight: Rickey Ponting Talking About Bumra, Siraj And Shami