അതൊക്കെ പഴയ കാലമല്ലേ....പക്ഷെ അതായിരുന്നു എന്റെ തലയില്‍ ഓടികൊണ്ടിരുന്നത്: വിരാട് കോഹ്‌ലി
ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരുമെല്ലാം. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന് ഒരുപാട് പ്രതീക്ഷകളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
2011ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പിന് ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ലോകകപ്പ് അരങ്ങേറാന്‍ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ ഇരട്ടിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ വിരാട് കോഹ്‌ലിയിലേക്ക് ഒരുപാട് ശ്രദ്ധയെത്തുന്നുണ്ട്. ഇതിഹാസ താരമായ വിരാടിന്റെ മേല്‍ ഒരുപാട് പ്രതീക്ഷ ആരാധകര്‍ക്കും ടീമിനുമുണ്ട്.
ലോകകപ്പിന് മുമ്പ് തന്റെ ക്രിക്കറ്റ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. തന്റെ അഗ്രസീവ് ആറ്റിറ്റിയൂഡിനെ കുറിച്ചും സ്വാഭവത്തെ കുറിച്ചും ഒരുപാട് ചര്‍ച്ചകള്‍ മുന്‍ കാലങ്ങളിലും ഇപ്പോഴും ചര്‍ച്ചയാകുറുണ്ട്.
തന്റെ ദേശ്യത്തോടെയുള്ള ആഘോഷങ്ങള്‍ മുന്‍ കാലങ്ങളിലുണ്ടായിരുന്നതാണെന്നും തന്നോട് ഒരുപാട് പേര്‍ ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും വിരാട് പറഞ്ഞു. എന്നാല്‍ അതെല്ലാം തന്റെ തലയില്‍ കൂടെ പോയികോണ്ടിരുന്നതാണെന്നും വിരാട് പറഞ്ഞു.
‘രോഷാകുലനായി കൊണ്ടുള്ള ആ ആഘോഷങ്ങള്‍ കഴിഞ്ഞുപോയതാണ്. എനിക്ക് മുന്‍ കാലത്ത് ധാരാളം നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു, ധാരാളം ഉപദേശങ്ങള്‍ എന്നെ തേടിയെത്തി. ഞാന്‍ ഈ ചെയ്യുന്നത് തെറ്റാണ്്, ആ ചെയ്യുന്നത് തെറ്റാണ് എന്നൊക്ക ആളുകള്‍ എന്നോട് പറഞ്ഞു.
എന്റെ ബെസ്റ്റ് കാലഘട്ടത്തിലെ വീഡിയോകള്‍ ഞാന്‍ കാണാറുണ്ട്. ആദ്യത്തെ ചില മൂവ്‌മെന്റുകള്‍ ബോളിനോടുള്ള അപ്രോച്ചുകള്‍ അതെല്ലാം എന്റെ തലയില്‍ കൂടെ ഓടുന്നതായിരുന്നു. വേറെ ആരോടും അത് എക്‌സ്‌പ്ലെയ്ന്‍ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല,’ വിരാട് പറഞ്ഞു.
ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടിനെതിരെയും ഒക്ട്‌ബോര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സിനെതിരെയും ഇന്ത്യ പരിശീലന മത്സരം കളിക്കും.
Content Highlight: Virat Kohlis Says His Angy Celebrations was old times