കൊച്ചി: തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്തായതുകൊണ്ടാണ് ‘വര്‍ത്തമാനം’ സിനിമയ്ക്ക് അനുമതി നിഷേധിച്ചതെന്ന് പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് അംഗവും ബി.ജെ.പി നേതാവുമായ അഡ്വ. വി സന്ദീപ് കുമാറിനെ പുറത്താക്കണമെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ ശിവ. സെന്‍സര്‍ ബോര്‍ഡ് അംഗത്തിനെതിരെ പരാതി നല്‍കുമെന്നും സിദ്ധാര്‍ഥ ശിവ പറഞ്ഞു.
വര്‍ഗീയതയും മതാന്ധതയും ബാധിച്ചവര്‍ക്ക് പകരം സിനിമയെ കുറിച്ച് വിലയിരുത്താന്‍ കഴിവുള്ളവരെയാണ് സെന്‍സര്‍ ബോര്‍ഡില്‍ നിയമിക്കേണ്ടത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്‌കാരിക ഫാസിസമാണെന്നും സിദ്ധാര്‍ഥ ശിവ പറഞ്ഞു.
മലയാള സിനിമാ രംഗത്ത് കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്.
സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സിദ്ധാര്‍ഥ ശിവയും ആര്യാടന്‍ ഷൗക്കത്തും ചോദിച്ചു.
വര്‍ത്തമാനത്തിന്റെ പ്രദര്‍ശനാനുമതി വിലക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് മെമ്പറുടെ ശ്രമത്തെ പരാജയപ്പെടുത്തിയത് സിനിമയെ സ്‌നേഹിക്കുന്നവരുടെയും മതേതര മനസുള്ളവരുടെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന വര്‍ത്തമാനം സിനിമയക്ക് കഴിഞ്ഞ ദിവസം റിവൈസിങ്ങ് കമ്മിറ്റി പ്രദര്‍ശാനുമതി നല്‍കിയിരുന്നു.
മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. ജെ.എന്‍.യു സമരം പ്രമേയം ആയ സിനിമക്ക് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു.
ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്.
പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.
കേരളത്തില്‍ നിന്ന് ദല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ ‘സഖാവി’ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’.