Cow
ഓക്‌സിജന്‍ ശ്വസിക്കുകയും പുറംതള്ളുകയും ചെയ്യുന്ന ഏക ജീവി പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; ഇക്കാര്യം നേരത്തെ പറഞ്ഞ് കേരള ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 26, 08:13 am
Friday, 26th July 2019, 1:43 pm

ഓക്‌സിജന്‍ ശ്വസിക്കുകയും പുറംതള്ളുകയും ചെയ്യുന്ന ഏക ജീവി പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ശ്വസനവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മാറാന്‍ പശുവിനെ ഉളിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ പാലിന്റെയും മൂത്രത്തിന്റെയും ഔഷധ ഗുണങ്ങളെ കുറിച്ച് ഒരു പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്ന വീഡിയോ സംസ്ഥാനത്ത് വൈറലായി. ഈ വീഡിയോയില്‍ പശു ശ്വസിക്കുക മാത്രമല്ല പുറംതള്ളുന്നതും ഓക്‌സിജനാണെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറയുന്നു.

പശുവുമായി കൂടുതല്‍ ഇടപെടുന്ന ആള്‍ക്ക് ക്ഷയരോഗം വരാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരളത്തിലെ ബി.ജെ.പി നേതാവ് ജെ.ആര്‍ പത്മകുമാറും പശു ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന ജീവിയാണെന്ന് പറഞ്ഞിരുന്നു.