ഒരു തെറ്റും ചെയ്തിട്ടില്ല, ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി വായിച്ചുനോക്കിയാല്‍ എല്ലാം മനസ്സിലാകും; കോടതിയ്ക്ക് പുറത്ത് സൂരജിന്റെ അപ്രതീക്ഷിത പ്രതികരണം
കൊല്ലം: ഉത്ര വധക്കേസില്‍ ശിക്ഷാവിധിക്ക് ശേഷം പ്രതി സൂരജിന്റെ പ്രതികരണം. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം.
സൂരജിന്റെ വാക്കുകള്‍:
ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കോടതിയില്‍ നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ മതി. എല്ലാ കാര്യങ്ങളും മനസ്സിലാകും.
കോടതിയില്‍ ഉത്രയുടെ അച്ഛന്‍ നല്‍കിയ മൊഴി ഇനി ആര്‍ക്കും മാറ്റാനാവില്ലല്ലോ. ഉത്രയെ കുറിച്ചും കുടുംബത്തിനെക്കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണ്. ഉത്ര ബി.എ വരെ പഠിച്ചയാളാണ്. ഉത്രയുടെ അച്ഛനോട് ചോദിച്ചാല്‍ മതി.
കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി 17 വര്‍ഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.