'ഹമാസ് മോചിപ്പിച്ചു; അവളുടെ 18ാം പിറന്നാള്‍ ആഘോഷമാക്കണം'; കണ്ണീരടക്കാനാകാതെ പിതാവ്
World News
'ഹമാസ് മോചിപ്പിച്ചു; അവളുടെ 18ാം പിറന്നാള്‍ ആഘോഷമാക്കണം'; കണ്ണീരടക്കാനാകാതെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 9:19 am

ഇല്ലിനോയിസ്: ഹമാസ് മോചിപ്പിച്ച പെണ്‍കുട്ടി സുഖമായിരിക്കുന്നതായി പിതാവ് യുറി റാനാന്‍. രണ്ടാഴ്ചത്തെ തടവിന് ശേഷമാണ് പെണ്‍കുട്ടിയെയും മാതാവിനെയും ഹമാസ് മോചിപ്പിച്ചത്.

‘ അവള്‍ സുഖമായിരിക്കുന്നു, വളരെയധികം സുഖമായിരിക്കുന്നു. എനിക്ക് എന്റെ കണ്ണീരടക്കാനാകുന്നില്ല. ഞാന്‍ അത്രത്തോളം സന്തോഷവാനാണ്,’ ചിക്കാഗോയില്‍ താമസിക്കുന്ന യൂറി റാനാന്‍ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

ഒരു അമേരിക്കന്‍ അമ്മയെയും മകളെയും ഹമാസ് മോചിപ്പിച്ച വാര്‍ത്ത താന്‍ കണ്ടിരുന്നെന്നും അന്ന് മുഴുവനും അത് തന്റെ ഭാര്യയും മകളുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വരുന്ന 18ന് മകള്‍ നതാലിയുടെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്റെ സഹോദരിക്കൊപ്പം പിറന്നാളിന് മാച്ചിങ് ടാറ്റൂ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായി നതാലിയുടെ സഹോദരന്‍ ബെന്‍ റാനാന്‍ പറഞ്ഞു.അതിനിടയിലാണ് നതാലി ഹമാസിന്റെ തടവിലാകുന്നത്. സഹോദരിയോടുള്ള സ്‌നേഹത്തിന്റെ സൂചനയായി ബെന്‍ അവളുടെ പേര് കൈയില്‍ ടാറ്റൂ ചെയ്തു.

തന്റെ കുടുംബം സുഖമായിരിക്കുന്നത് സന്തോഷം നല്‍കുന്നുണ്ടെങ്കിലും ഇതുപോലെ അനേകം കുടുംബങ്ങള്‍ പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ വേദനിക്കുന്നതില്‍ ദുഖമുണ്ടെന്നും യുറി പറഞ്ഞു.

‘മകളെ കണ്ടാല്‍ എന്ത് പറയണമെന്നറിയില്ല അവളെ വാരിപുണരണം,’ അദ്ദേഹം പറഞ്ഞു.

ഭാര്യയും മകളും ടെല്‍ അവീവില്‍ നിന്നും അടുത്താഴ്ച യു.എസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

രണ്ട് അമേരിക്കന്‍ പൗരന്‍മാര്‍ ഇസ്രഈലി സൈന്യത്തോടൊപ്പം ഗസ മുനമ്പ് കടന്നത്തായി ഇസ്രഈല്‍ വക്താവ് വ്യക്തമാക്കിയിരുന്നു. ഖത്തറുമായുള്ള ചര്‍ച്ചയുടെ ഫലമായാണ് ഹമാസ് വെള്ളിയാഴ്ച ഇവരെ മോചിപ്പിച്ചത്.

ഹമാസ് ആദ്യമായി മോചിപ്പിക്കുന്ന വ്യക്തികളാണ് നതാലിയും അമ്മയും. ഒക്ടോബര്‍ 7ന് തുടങ്ങിയ യുദ്ധത്തില്‍ ഹമാസ് 200 പേരെ ബന്ദികളാക്കിയിരുന്നു.

content highlioght : US teen freed by hamas diong very good says her father