ഗസ വെടിനിർത്തലിന്റെ അടുത്ത ഘട്ടം ചർച്ച ചെയ്ത് യു.എസ്, ഇസ്രഈൽ രഹസ്യാന്വേഷണ ഏജൻസികൾ; റിപ്പോർട്ട്
World News
ഗസ വെടിനിർത്തലിന്റെ അടുത്ത ഘട്ടം ചർച്ച ചെയ്ത് യു.എസ്, ഇസ്രഈൽ രഹസ്യാന്വേഷണ ഏജൻസികൾ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2023, 11:01 am

തെൽ അവീവ്: ഗസയിലെ ഇസ്രഈൽ – ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിർത്തലിന്റെ അടുത്ത ഘട്ടം ചർച്ച യു.എസ് രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയും ഇസ്രഈലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസാദും ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്.

വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് സി.ഐ.എയുടെയും മൊസാദിന്റെയും ഡയറക്ടർമാർ ഖത്തർ പ്രധാനമന്ത്രിയുമായി യോഗം ചേരാൻ ദോഹയിലെത്തിയതായി റിപ്പോർട്ട് ചെയ്തത്.

നവംബർ 24ന് ആരംഭിച്ച നാല് ദിവസത്തെ ഇടക്കാല വെടിനിർത്തൽ രണ്ട് ദിവസം കൂടി നീട്ടിയിരുന്നു.

ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ്‌ ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി നിശ്ചയിച്ചിരുന്ന യോഗത്തിൽ ഈജിപ്ഷ്യൻ നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

വെടിനിർത്തൽ ഉടമ്പടി നീട്ടിയതിന്റെ പുരോഗതി വിലയിരുത്താനും ഉടമ്പടിയുടെ അടുത്ത ഘട്ടം ചർച്ച ചെയ്യാനുമാണ് യോഗം ചേരുന്നത്.

ഇസ്രഈലിനും ഹമാസിനുമിടയിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ ഇരു വിഭാഗങ്ങൾക്കുമിടയിൽ സുസ്ഥിരമായ സമാധാന ഉടമ്പടിയാണ് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

‘ഞങ്ങളുടെ പ്രധാന ലക്ഷ്യവും പ്രതീക്ഷയും സുസ്ഥിരമായ സമാധാന ഉടമ്പടിയിലെത്തുക എന്നതാണ്. ഇത് തുടർ ചർച്ചകളിലേക്കും യുദ്ധത്തിന്റെ അന്ത്യത്തിലേക്കും നയിക്കും.

ഹമാസ് ഏറ്റവും കുറഞ്ഞത് 10 ബന്ദികളെയെങ്കിലും മോചിപ്പിക്കുകയാണെങ്കിൽ ഉടമ്പടി നീട്ടിവെക്കാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളത്,’ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Content Highlight: US, Israeli spy chiefs discussing ‘next phase’ of Israel-Hamas ceasefire in Qatar: Report


ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)

4) ഇസ്രഈലും അധിനിവേശവും(10/11/2023)

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023)

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023)

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)