കണികയുടെ അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തു; ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സെല്‍ഫ് ഐസോലേഷനില്‍
national news
കണികയുടെ അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തു; ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സെല്‍ഫ് ഐസോലേഷനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 6:50 pm

ലഖ്‌നൗ: ബോളിവുഡ് പാട്ടുകാരി കണികാ കപൂറിനൊപ്പം അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്ത ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി സെല്‍ഫ് ഐസൊലേഷനില്‍. ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ് ആണ് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചത്.

ആരോഗ്യമന്ത്രിയും കണികാ കപൂറുമടക്കം നൂറുകണക്കിന് അതിഥികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരുമായിരുന്നു അതിഥികളിലധികവും.

‘ഞങ്ങള്‍ പങ്കെടുത്തത് ഒരു കുടുംബ പരിപാടിയായിരുന്നു. ഇന്ന് രാവിലെ സെക്രട്ടറിയും സ്റ്റാഫും പറയുമ്പോഴാണ് ഈ വിവരം ഞാന്‍ അറിയുന്നത്,’ ജയ് പ്രതാപ് സിങ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് കണികാ കാപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. ലഖ്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കണിക ഇപ്പോള്‍.

കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കണികയുടെ അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരെ രാജെയും മകനും ഐസൊലേഷനിലാണ്. നിരവധി രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ആശങ്കയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ