തന്റെ ജിം ബോഡി സാധാരണ മാറ്റാന്‍ സമ്മതിക്കാറില്ലെന്നും, മേപ്പടിയാന്‍ സിനിമ നന്നായി അറിയുന്നതുകൊണ്ടാണ് അത് സമ്മതിച്ചതെന്നും ഉണ്ണി മുകുന്ദന്‍. പൊതുവേ എന്റെ സിനിമയില്‍ ആക്ഷന്‍സ് ഉണ്ടാവാറുണ്ടെന്നും ആക്ഷന്‍ പ്രതീക്ഷിച്ച് വരുന്നവര്‍ക്ക് സിനിമ ഒരു പ്രശ്‌നമായി തോന്നാമെന്നും ഉണ്ണി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
‘കുറെ കഥകള്‍ കേള്‍ക്കുന്നതിന്റെ കൂട്ടത്തില്‍ കേട്ട കഥയാണ് മേപ്പടിയാന്റേത്. വിഷ്ണു കഥ പറഞ്ഞ് ഇന്റര്‍വെല്‍ ആയപ്പോഴേക്കും ഇംപ്രസ്ഡ് ആയി ചെയ്യാമെന്ന് പറഞ്ഞു. മിഖായേല്‍ ഒക്കെ ചെയ്യുന്ന സമയമായിരുന്നു. അപ്പോള്‍ എന്റെ ജിം ബോഡി ഒന്നു മാറ്റാന്‍ വിഷ്ണുവിന് ആഗ്രഹമുണ്ടായിരുന്നു.
സാധാരണ ഞാനങ്ങനെ സമ്മതിക്കാറില്ല. പക്ഷേ കഥ പൂര്‍ണമായും അറിയാവുന്നതുകൊണ്ടുതന്നെ എനിക്ക് തോന്നി എന്റെ ഇമേജ് ഈ ക്യാരക്ടറിന് ചേരില്ലെന്ന്. പക്ഷേ എനിക്ക് ചെയ്യാനാഗ്രഹമുള്ള ടൈപ്പ് കഥാപാത്രമാണ് വിഷ്ണു പറഞ്ഞത് എനിക്ക് മനസിലായി,’ ഉണ്ണി പറഞ്ഞു.
‘പൊതുവേ എന്റെ സിനിമയില്‍ ആക്ഷന്‍സ് ഉണ്ടാവാറുണ്ട്. ഈ സിനിമയില്‍ ഒട്ടും ഇല്ല. ആക്ഷന്‍ പ്രതീക്ഷിച്ച് വരുന്നവര്‍ക്ക് സിനിമ ഒരു പ്രശ്‌നമായി തോന്നാം.’ ഉണ്ണി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.
ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.