Entertainment news
രണ്ട് വ്യക്തികള്‍ ഒരേ താല്‍പ്പര്യത്തോടെ ഒരേ കാര്യം ചെയ്യുമ്പോള്‍ അതില്‍ ഒരാള്‍ മാത്രം കുറ്റകാരനാകുന്നത് എങ്ങനെയാണ്; ആകാംക്ഷയുണര്‍ത്തി വാശി ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 28, 01:21 pm
Saturday, 28th May 2022, 6:51 pm

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരൊന്നിക്കുന്ന വാശിയുടെ ടീസര്‍ പുറത്തിറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യാ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.ഒരു മിനുട്ടും ഇരുപത്തിയൊന്ന് സെക്കന്റ്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം. കോടതി മുറിയെ കേന്ദ്രീകരിച്ചാണ് ടീസര്‍ മുന്നോട്ട് പോകുന്നത്.

ജൂണ്‍ 17നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. നവാഗതനായ വിഷ്ണു ജി. രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്.ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.

ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

Content Highlighs : Tovino Thomas and Keerthy Suresh Staring Vaashi Movie Teaser Released