Kerala News
വീട് നിര്‍മ്മാണത്തിന് വായ്പ എടുത്ത് കടക്കെണി; വയോധികന് ഒരു കോടി രൂപയുടെ ലോട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 09, 02:47 am
Tuesday, 9th March 2021, 8:17 am

തൃശ്ശൂര്‍: വീട് നിര്‍മ്മാണത്തിന് വായ്പ എടുത്ത് കടക്കെണിയിലായ വയോധികന് ഒരു കോടി രൂപയുടെ ലോട്ടറി. കേരള സര്‍ക്കാരിന്റെ ഭാഗ്യമിത്ര ലോട്ടറിയാണ് മാള പള്ളിപ്പുറം സ്വദേശി അബ്ദുല്‍ ഖാദറിന് അടിച്ചത്.

65 വയസായ അബ്ദുള്‍ ഖാദര്‍ മാള ജുമാ പള്ളിക്കു സമീപം സലൂണ്‍ നടത്തുകയാണ്. മാര്‍ച്ച് ഏഴിന് എടുത്ത ലോട്ടറിയാണ് അബ്ദുള്‍ ഖാദറിന് ഭാഗ്യമായി എത്തിയത്.

വീട് നിര്‍മിക്കുന്നതിനായി എടുത്ത വായ്പയെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ കടക്കെണിയില്‍ അകപ്പെട്ടിരുന്നു. ലോട്ടറി ടിക്കറ്റിന് 50 പൈസ ആയിരുന്ന കാലം മുതല്‍ ലോട്ടറി എടുക്കുന്നത് അബ്ദുള്‍ ഖാദര്‍ പതിവാക്കിയിരുന്നു.

ചെറിയ ചില സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വലിയ ഒരു തുക സമ്മാനമായി ലഭിക്കുന്നത്. കടങ്ങള്‍ തീര്‍ക്കണമെന്നാണ് അബ്ദുള്‍ ഖാദറിന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thrissur older man won Kerala  Lottery worth Rs 1 crore