ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് വേണ്ടി 100 വര്‍ഷത്തിലേറെ പഴക്കമുള്ള 4000 ല്‍ അധികം മരങ്ങള്‍ വെട്ടിമാറ്റുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.
” ഇന്ത്യാ ഗേറ്റ് മുതല്‍ സെന്‍ട്രല്‍ സെക്രട്ടറിയറ്റ് വരെയുള്ള മനോഹരമായ പ്രദേശത്ത് അവര്‍ ചെയ്തു കൂട്ടുന്നത് ഇതാണ്. പൊങ്ങച്ചക്കാരനായ സുല്‍ത്താന്റെ 13500, കോടിയുടെ പുതിയ വസതിക്ക് വഴിയൊരുക്കാന്‍ 100 വയസ്സുള്ള 4000 മരങ്ങള്‍ വെട്ടുന്നു!”
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സമയത്ത് ഔദ്യോഗിക വസതി നിര്‍മ്മിക്കുന്നതിനെയും ഭൂഷണ്‍ വിമര്‍ശിച്ചു.
കഴിഞ്ഞദിവസം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനുള്ള അന്തിമസമയം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
2022 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം നടക്കുന്നത്. 13450 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക