Entertainment news
ആറാട്ട് ടീമിന്റെ പുതിയ സിനിമ വരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 01, 07:34 am
Thursday, 1st June 2023, 1:04 pm

ആറാട്ട് സിനിമക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വര്‍ക്ക്‌ & മീഡിയ സ്‌കൂളിന്റെ ബാനറില്‍ ശക്തി പ്രകാശ് നിര്‍മിച്ച് നവാഗതനായ സെന്തില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ഗ്രൂമിങ് സെഷന്‍ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ആക്ടിങ് വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തന്നെ സിനിമയില്‍ അവസരം ഉണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവും ഹിപ്പോ പ്രൈം നെറ്റ്വര്‍ക്ക് & മീഡിയ സ്‌കൂളിന്റെ മാനേജിങ് ഡയറക്ടറുമായ ശക്തി പ്രകാശ് പറയുന്നു.

പ്രമുഖരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയമുള്ള സെന്തില്‍ നിരവധി പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്നു.

സെന്തിലിന്റെ ആദ്യ സ്വതന്ത്ര ചിത്രമാണിത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

content highlights; The new movie of Aarat team is coming