Right To Information Act
ഒരു വര്‍ഷം എത്ര അളവില്‍ മഴപെയ്തു എന്ന് ചോദിച്ചു; മറുപടി വേണമെങ്കില്‍ 20 ലക്ഷം രൂപ അടക്കണമെന്ന് തെലങ്കാന വിവരാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 17, 04:08 pm
Saturday, 17th August 2019, 9:38 pm

ഹൈദരാബാദ്: വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടി വേണമെങ്കില്‍ 20 ലക്ഷം രൂപ വേണമെന്ന് തെലങ്കാന വിവരാവകാശ കമ്മീഷന്‍. സേരുപള്ളി രാജേഷ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് അപേക്ഷയ്ക്ക് കമ്മീഷനില്‍ നിന്ന് വിചിത്രമായ മറുപടി ലഭിച്ചത്.

മഴയുടെ അളവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആര്‍.ടി.ഐ ഫയല്‍ ചെയ്തപ്പോഴാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചതെന്ന് രാജേഷ് പറയുന്നു.

‘ജൂണ്‍ മാസത്തിലാണ് ഞാന്‍ ആര്‍.ടി.ഐ സമര്‍പ്പിച്ചത്. ഒരു സര്‍വേയുടെ ആവശ്യത്തിനായി നിസാമാബാദ് ജില്ലയില്‍ പെയ്ത മഴയുടെ അളവ് എത്രയാണെന്നായിരുന്നു ചോദ്യം. 2018 ജൂണ്‍ ഒന്ന് മുതല്‍ 2019 മേയ് 31 വരെയുള്ള കണക്കായിരുന്നു ആവശ്യം’

നിസാമാബാദ് ചീഫ് പ്ലാനിംഗ് ഓഫീസര്‍ക്ക് മുന്നിലായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തെലങ്കാന വികസനാസൂത്രണ സൊസൈറ്റി നല്‍കിയ മറുപടിയില്‍ 2031960 രൂപ വിവരങ്ങള്‍ക്കായി നല്‍കണമെന്നാണുള്ളത്. ജി.എസ്.ടി അടക്കമുള്ള രൂപയാണ് മറുപടിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതിന് മുന്‍പും പല ആവശ്യങ്ങള്‍ക്കുമായി ആര്‍.ടി.ഐ ഫയല്‍ തെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് രാജേഷ് പറയുന്നു.

WATCH THIS VIDEO: