ചെന്നൈ: വീണ്ടും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിന്റെ പേരില്‍ വിവാദം. തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരാണ് ഇത്തവണ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇവരെ ഉള്‍പ്പെടുത്തി നടത്തിയ വെബ്ബിനാറില്‍ വെച്ച് ഹിന്ദി അറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയാണ് ഡോക്ടര്‍മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.
ആഗസ്ത് 18 മുതല്‍ 20 വരെയായിരുന്നു ത്രിദിന സെമിനാര്‍. 350 ഡോക്ടര്‍മാര്‍ പങ്കെടുത്ത വെബിനാറില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. വെബ്ബിനാറിലെ മിക്കമാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്‌നാട് സ്വദേശികളായ ഡോക്ടര്‍മാര്‍ പറയുന്നു.
മൂന്നാമത്തെ ദിവസമായിരുന്നു ആയുഷ് സെക്രട്ടറിയുടെ പ്രഭാഷണം. അദ്ദേഹവും ഹിന്ദിയിലാണ് സംസാരിച്ചത്. തുടര്‍ന്ന് ഹിന്ദി മനസ്സിലാകുന്നില്ല, ഇംഗ്ലീഷില്‍ സംസാരിക്കാമോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു.
എന്നാല്‍ താന്‍ ഹിന്ദിയിലേ സംസാരിക്കൂ എന്നും താത്പര്യമില്ലാത്തവര്‍ക്ക് വെബ്ബിനാറില്‍ നിന്ന് പുറത്തുപോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. പിന്നീട് തനിക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും ആയുഷ് സെക്രട്ടറി പറഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു.
തങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചിട്ട് എന്തു കാര്യമെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു. വിവാദത്തില്‍ ആയുഷ് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ஹிந்தி தெரியவில்லை என்றால் கூட்டத்தில் இருந்து விலகுங்கள்: மத்திய ஆயுஷ் அமைச்சகத்தின் அதிகாரிகள் தமிழக நியூரோபதி & யோகா மருத்துவர்களிடம் கூறியுள்ளனர்
கடந்த 3நாட்களாக அமைச்சகத்தின் சார்பில் பயிற்சி கூட்டம் நடத்தப்பட்டதில் இவ்வாறு கூறப்பட்டுள்ளது pic.twitter.com/CGtBn15XQS
— Niranjan kumar (@niranjan2428) August 21, 2020
നേരത്തേ ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് തനിക്കെതിരെയുണ്ടായ ദുരനുഭവം പങ്കുവെച്ച് ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തിയിരുന്നു.
തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്ന് കനിമൊഴി പറഞ്ഞു.
‘ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാനും വിമാനത്താവളത്തില്‍ വെച്ച് ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയോട് ഞാന്‍ പറഞ്ഞപ്പോള്‍ അവരെന്നോട് ചോദിച്ചത് ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ എന്നാണ്. ഇന്ത്യക്കാരിയെന്നാല്‍ ഹിന്ദി അറിയണം എന്നായത് എന്നുമുതലാണ് എന്നെനിക്ക് അറിയണം’, സംഭവത്തെക്കുറിച്ച് കനിമൊഴിയുടെ ട്വീറ്റ് ഇങ്ങനെ.
#hindiimposition എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴിയുടെ ട്വീറ്റ്.കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഡി.എം.കെയുടെ മഹിളാ വിങ് സെക്രട്ടറിയുമാണ് കനിമൊഴി.
തന്റെ ഇന്ത്യന്‍ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കനിമൊഴി സംഭവം വിവാദമായതിന് പിന്നാലെ ന്യൂസ് 18-നോട് പ്രതികരിച്ചിരുന്നു. മറ്റാരെക്കാളും ഇന്ത്യക്കാരിയാണ്. ബി.ജെ.പി അതിനെയെല്ലാം രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയമടത്തം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള അജണ്ടയാണ് അവര്‍ നടത്തുന്നതെന്നും കനിമൊഴി പറഞ്ഞു.
‘ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. ഹിന്ദിയുമായി അതിന് യാതൊരു ബന്ധവുമില്ല’, എന്ന ട്വീറ്റുകളും ട്വിറ്ററില്‍ നിറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ എം.പിയോട് മാപ്പുപറഞ്ഞ് സി.ഐ.എസ്.എഫ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ.എസ്.എഫ് ട്വിറ്ററിലൂടെ അറിയിച്ചു. ഏതെങ്കിലും പ്രത്യേക ഭാഷ നിര്‍ബന്ധിക്കുന്നത് സി.ഐ.എസ്.എഫിന്റെ നയമല്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സി.ഐ.എസ്.എഫ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: ayush secretary insists doctors to learn hindi