ഇന്നലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന എസ്.എ20 മത്സരത്തില്‍ എം.ഐ കേപ് ടൗണിന് പാള്‍ റോയല്‍സിനെതിരെ 59 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ പാള്‍ റോയല്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ എം.ഐ 103 റണ്‍സിന് തകരുകയായിരുന്നു.
പള്‍ റോയല്‍സിന് വേണ്ടി ജേസണ്‍ റോയ് 68 (46), ജോസ് ബട്‌ലര്‍ 54 (42) റണ്‍സും നേടി അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. എം.ഐക്ക് വേണ്ടി കൊന്നോര്‍ എസ്റ്റര്‍ഹുസൈന്‍ 36 പന്തില്‍ നിന്നും 32 റണ്‍സ് കണ്ടെത്തിയാണ് ടീമിന് ഉയര്‍ന്ന സ്‌കോര്‍ നല്‍കിയത്. ഇമാദ് ഫോര്‍ടുയിന്‍ മൂന്ന് വിക്കറ്റുകളും ലുങ്കി എന്‍ഗിടി, ഒബെഡ് മെക്കോയ്, തബ്രായിസ് ഷംസി തുടങ്ങിയവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തിയാണ് എം.ഐയെ തകര്‍ത്തത്.
എന്നാല്‍ ഏറെ ശ്രദ്ധേയമായ പ്രകടനം ഷംസിയുടെതായിരുന്നു. നാല് ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം 11 റണ്‍സ് വിട്ടുകൊടുത്താണ് താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മത്സരത്തിലെ ഏറ്റവും മികച്ച എക്കണോമി 2.75 ഷംസിയെ മികച്ചതാക്കി.
Admin is speechless. 😮#Betway #SA20 #WelcomeToIncredible #PRvMICT pic.twitter.com/wGFAc2Ma0A
— Betway SA20 (@SA20_League) January 21, 2024
കേപ് ടൗണിന്റെ സാം കറണിനെയാണ് താരം ആദ്യം പുറത്താക്കിയത്. 27 പന്തില്‍നിന്നും 18 റണ്‍സിലാണ് കറണ്‍ മടങ്ങിയത്. തുടര്‍ന്ന് താരത്തിന്റെ ട്രേഡ് മാര്‍ക്ക് മാജിക് ഷോ കാണികളെ ത്രസിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ടാമത് എം.ഐ ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാടിനേയും താരം പൂജ്യം റണ്‍സിനാണ് കൂടാരം കയറ്റിയത്.
Content Highlight: Tabraiz Shamsi Get Two Wickets In SA20