Film News
സേതുരാമയ്യരുടെ 90 ശതമാനവും മമ്മൂക്ക തന്നെ, വ്യത്യാസം ഈ കാര്യങ്ങളില്‍ മാത്രം: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 17, 09:50 am
Sunday, 17th April 2022, 3:20 pm

മലയാളി പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ് സി.ബി.ഐ സിരീസിലെ സേതുരാമയ്യര്‍. മമ്മൂട്ടിക്ക് പകരം മറ്റൊരു താരത്തെ ആ കഥാപാത്രത്തിന്റെ സ്ഥാനത്ത് ആലോചിക്കാന്‍ ബുദ്ധിമുട്ടാണ്.

സി.ബി.ഐ സിനിമയിലെ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനും റിയല്‍ ലൈഫിലുളള മമ്മൂട്ടിയ്ക്കും ഏറെ സാമ്യമുണ്ടെന്ന് പ്രെഡ്യൂസര്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

മമ്മൂട്ടിയ്ക്ക് ഒരു കഥാപാത്രം ഉള്ളില്‍ കയറി കഴിഞ്ഞാല്‍ അതിനോട് ഭയങ്കര ഇന്‍വോള്‍മെന്റാണെന്നും തൊഴിലിനോടുള്ള ഒരു ഇന്‍വോള്‍മെന്റ് സേതുരാമയ്യറിനും മമ്മൂക്കയ്ക്കും മാത്രമാണുള്ളതെന്നും ബൈജു നായരുമായുള്ള അഭിമുഖത്തില്‍ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

”സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനെയും, മമ്മൂട്ടി എന്ന വ്യക്തിയെയും നമ്മള്‍ വിശകലനം ചെയ്ത് നോക്കിയാല്‍, സി.ബി.ഐയിലെ കഥാപാത്രത്തിന്റെ 90 ശതമാനവും മമ്മൂക്കയ്ക്കുണ്ട്. ഞാന്‍ മനസ്സിലാക്കിയതില്‍ ആകെ കുറവുള്ളത് എന്നത് മമ്മൂക്ക എപ്പോഴും പുറകില്‍ കൈ കെട്ടില്ല, ചുവന്ന പൊട്ടില്ല എന്നതാണ്. ബാക്കിയെല്ലാമുണ്ട്. പിന്നെ ഒരു വ്യത്യാസം കൂടെയുണ്ട്. സേതുരാമയ്യര്‍ വെജ് ആണ്, പക്ഷേ മമ്മൂട്ടി നോണ്‍ വെജും കഴിക്കും. മീന്‍ കറി പുള്ളിയ്ക്ക് ഭയങ്കര ഇഷ്ടമാണ്. അത് മാത്രമാണ് വ്യത്യാസം,” സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

”സി.ബി.ഐ ചെയ്യാന്‍ ഇദ്ദേഹത്തിനല്ലാതെ വേറെ ഒരാള്‍ക്കും ഇന്ത്യയില്‍ പറ്റില്ല. സേതുരാമയ്യരുടെ പൊട്ട് വെറുതെ വെച്ചതല്ല. അത് അദ്ദേഹത്തിന്റെ ബുദ്ധി അണ്ടര്‍ലൈന്‍ ചെയ്തിരിക്കുകയാണ്.

മമ്മൂട്ടിയ്ക്ക് ഒരു കഥാപാത്രം ഉള്ളില്‍ കയറി കഴിഞ്ഞാല്‍ അതിനോട് ഭയങ്കര ഇന്‍വോള്‍മെന്റാണ്. തൊഴിലിനോടുള്ള ഒരു ഇന്‍വോള്‍മെന്റ് സേതുരാമയ്യറിനും മമ്മൂക്കയ്ക്കും മാത്രമാണുള്ളത്. സി.ബി.ഐയുടെ ഈ സിനിമയ്ക്ക് കൂടുതല്‍ ഇന്‍വോള്‍മെന്റ് അദ്ദേഹം എടുത്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്. സിനിമയിലുള്ളതെല്ലാം പുള്ളി ശ്രദ്ധിക്കും.

Content Highlight: swargachithra appachan says these are the only difference between mammootty and sethuramayyar