കേരള ആംആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്; സംസ്ഥാന സമിതിയിലെ 77 അംഗങ്ങളും 700 വളണ്ടിയര്‍മാരും സ്വരാജ് ഇന്ത്യയിലേക്ക്
national news
കേരള ആംആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്; സംസ്ഥാന സമിതിയിലെ 77 അംഗങ്ങളും 700 വളണ്ടിയര്‍മാരും സ്വരാജ് ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd June 2020, 5:20 pm

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി കേരള ഘടകം സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം നേതാക്കളും തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന സ്വരാജ് ഇന്ത്യ പാര്‍ട്ടി. ആംആദ്മി പാര്‍ട്ടി സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ 77 നേതാക്കളും 700 വളണ്ടിയര്‍മാരുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സ്വരാജ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന കോര്‍ഡിനേഷന്‍ മുന്‍ കണ്‍വീനര്‍, 21 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ 19 അംഗങ്ങള്‍, കൗണ്‍സിലിലെ 56 അംഗങ്ങള്‍, 12 ജില്ല ജില്ലാ കണ്‍വീനര്‍മാരുമാണ് സ്വരാജ് ഇന്ത്യയില്‍ ചേര്‍ന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാന കോര്‍ഡിനേഷന്‍ കണ്‍വീനര്‍ ഗ്ലേവിയസ് ടി അലക്‌സാണ്ടര്‍, ഉപ കണ്‍വീനര്‍മാരായ തോമസ് കോട്ടൂരാന്‍, അനില്‍കുമാര്‍ മൂലേടം, മീന ചന്ദ്രന്‍, സെക്രട്ടറിമാരായ സലീം കുന്നത്തുനാട്, അനിത ഭാരതി, മൂസ ജാറത്തിങ്കല്‍, ഖജാന്‍ജി ഹരീന്ദ്രന്‍ എന്നീ പ്രമുഖ നേതാക്കളാണ് സ്വരാജ് ഇന്ത്യയില്‍ ചേര്‍ന്നതായി പ്രസ്താവന അവകാശപ്പെടുന്നു.

ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി നേതാക്കളും രാജിവെച്ചു. നിജു തോമസ്, മോബില്‍ വി.എം, ആന്റണി തോമസ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ