ടി-20 സെഞ്ച്വറികളില്‍ ഒന്നാമന്‍; കുട്ടിക്രിക്കറ്റില്‍ സ്‌കൈയെ വെല്ലാന്‍ ആരുമില്ല
Cricket
ടി-20 സെഞ്ച്വറികളില്‍ ഒന്നാമന്‍; കുട്ടിക്രിക്കറ്റില്‍ സ്‌കൈയെ വെല്ലാന്‍ ആരുമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th December 2023, 10:55 pm

ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരം സൗത്ത് ആഫ്രിക്ക വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അതോടെ പരമ്പര സ്വന്തമാക്കാനാണ് സൗത്ത് ആഫ്രിക്ക കളത്തിലിറങ്ങിയത്. അതേസമയം ജയത്തോടെ പരമ്പര സമനിലയിലാക്കാനുമായിരിക്കും ലക്ഷ്യം വെക്കുക.

വാണ്ടറേഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് പ്രോട്ടിയാസിനുമുന്നില്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സെഞ്ച്വറി നേടി. 56 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഏഴ് ഫോറുകളും എട്ട് പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സൂര്യയെ തേടിയെത്തിയത്. മെന്‍സ് ടി-20യില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്നും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന തരാമെന്ന നേട്ടത്തിലേക്കാണ് സ്‌കൈ നടന്നുകയറിയത്. 57 ഇന്നിങ്‌സുകളില്‍ നിന്നും നാല് സെഞ്ച്വറികളാണ് സൂര്യ നേടിയത്.

ഇതിന് മുമ്പ് ഈ നേട്ടത്തില്‍ എത്തിയത് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ആണ്. മാക്‌സ്‌വെല്‍ 92 മത്സരങ്ങളില്‍ നിന്നും നാല് സെഞ്ച്വറികള്‍ നേടിയപ്പോള്‍ രോഹിത് 140 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. ഇവരെയെല്ലാം മറികടന്നുകൊണ്ട് വെറും 57 ഇന്നിങ്‌സുകളിലൂടെയാണ് സ്‌കൈ ഈ തകര്‍പ്പന്‍ നേട്ടം സ്വന്തം പേരിലാക്കിയത്.

 

സൂര്യക്ക് പുറമെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ യശ്വസി ജെയ്സ്വാള്‍ 41 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയോടുകൂടിയായിരുന്നു ജെയ്‌സ്വാളിന്റെ മികച്ച പ്രകടനം.

അതേസമയം സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ കേശവ് മഹാരാജ് ലിസാഡ് വില്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Surya Kumar Yadav create a new record in T20 Cricket.