കൊച്ചി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താകാമെന്ന് സുരേഷ് ഗോപി എം.പി. അതിനെക്കുറിച്ചുള്ള ചില സൂചനകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമായി പഠിച്ച ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നും സുരേഷ് ഗോപി കൊച്ചിയില്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഒരുവര്‍ഷം നീണ്ട കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു.
ബുദ്ധിമുട്ടുണ്ടായതില്‍ കര്‍ഷകരോട് നരേന്ദ്ര മോദി ക്ഷമ പറഞ്ഞു. കര്‍ഷര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞിരുന്നു.