Daily News
അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം ഒരാഴ്ച കൂടി നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 31, 07:05 am
Friday, 31st October 2014, 12:35 pm

ന്യൂദല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി. ചികിത്സക്കായി ജാമ്യം നീട്ടി നല്‍കണമെന്ന് ആവസ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നടപടി.

ജസ്റ്റിസ് ജെ. ചേലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് ജാമ്യം നീട്ടിനല്‍കിയത്. കേസ് ഒരാഴ്ചത്തേക്ക് നീട്ടണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കൂടി പരിഗണിച്ചാണ് ജാമ്യം നീട്ടി നല്‍കിയത്. മഅ്ദനിയുടെ ജാമ്യക്കാലാവധി ഇന്ന് അവസാനിച്ചിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിലായിരുന്ന മഅദനിക്ക് ജൂലൈ 11നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ ബംഗളുരുവിലെ ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി.