ഷൂട്ടിങ്ങ് നടക്കുമ്പോഴും തിരക്കഥയെഴുതിക്കൊണ്ടിരുന്ന സിനിമയുടെ അനുഭവം പങ്കുവെയ്ക്കുകയാണ് ശ്രീനിവാസന്‍. വനിതയിലാണ് ശ്രീനിവാസന്‍ മനസ്സു തുറക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീനിവാസനും ഉര്‍വശിയും പ്രധാനകഥാപാത്രങ്ങളായി എത്തിയ തലയണമന്ത്രം എന്ന ചിത്രത്തെക്കുറിച്ചാണ് ശ്രീനിവാസന്‍ പറയുന്നത്.
തലയണമന്ത്രത്തിന്റെ തിരക്കഥാകൃത്തായ താനാണ് കാഞ്ചന എന്ന കഥാപാത്രത്തെക്കുറിച്ച് സത്യന്‍ അന്തിക്കാടിനോട് ആദ്യം പറഞ്ഞതെന്നും എന്നാല്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോഴും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു.
‘കഥയായില്ല, കഥാപാത്രങ്ങളായില്ല, ഷൂട്ടിങ്ങ് തുടങ്ങാന്‍ ആറു ദിവസം മാത്രം ബാക്കി. പിന്നീട് എങ്ങനെയോ പറഞ്ഞ ഡേറ്റില്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. ഒരേ വീടിന്റെ ഒരു വശത്ത് ഷൂട്ടിങ്ങ്. മറുവശത്തിരുന്ന് തിരക്കഥയെഴുത്ത്. ചുരുക്കിപ്പറഞ്ഞാല്‍ ഫുള്‍ടൈം ലൊക്കേഷന്‍ സ്‌ക്രിപ്റ്റാണ് തലയണമന്ത്രത്തിന്റേത്,’ശ്രീനിവാസന്‍ പറയുന്നു.
കാഞ്ചനയെന്ന കഥാപാത്രത്തിന് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവര്‍ഡ് കിട്ടിയെന്നും തലയണമന്ത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ മഴവില്‍ക്കാവടിയിലെ അഭിനയത്തിനും സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നെന്നും ശ്രീനിവാസന്‍ പറയുന്നു.
പിന്നീട് ഭരതം സിനിമയിലെ അഭിനയത്തിന് മൂന്നാം വര്‍ഷവും ഉര്‍വശിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. മൂന്നു തവണ തുടര്‍ച്ചയായി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മറ്റൊരു നടിയും മലയാളത്തിലില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക