എംബാപ്പെയില്ലെങ്കിൽ ടീമിന് അത്രയും നല്ലത്; മെസിയാണ് ഇപ്പോഴും ബെസ്റ്റ്;പി.എസ്.ജി ആരാധകർ
football news
എംബാപ്പെയില്ലെങ്കിൽ ടീമിന് അത്രയും നല്ലത്; മെസിയാണ് ഇപ്പോഴും ബെസ്റ്റ്;പി.എസ്.ജി ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th February 2023, 8:26 am

ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് പി. എസ്.ജി.

ശനിയാഴ്ച നടന്ന ലീഗ് മത്സരത്തിൽ ടോളോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് വിടാൻ പി.എസ്.ജിക്ക് സാധിച്ചിരുന്നു.
ഒരു ഗോളിന് പിന്നിലായ ശേഷമാണ് രണ്ട് ഗോളുകൾ നേടി പി.എസ്.ജി വിലപ്പെട്ട രണ്ട് പോയിന്റുകൾ തങ്ങളുടെ അക്കൗണ്ടിലാക്കിയത്.

നെയ്മറും എംബാപ്പെയും ടോളോസിനെതിരെയുള്ള സ്‌ക്വാഡിൽ ഇടം പിടിച്ചിരുന്നില്ല. പരിക്ക് മൂലമാണ് ഇരു താരങ്ങൾക്കും ബെഞ്ചിൽ ഇരിക്കേണ്ടി വന്നത്.
മത്സരത്തിൽ അഷ്റഫ് ഹക്കീമി,മെസി എന്നിവരാണ് പി.എസ്.ജിക്കായി ഗോളുകൾ സ്വന്തമാക്കിയത്.

എന്നാലിപ്പോൾ എംബാപ്പെയുടെ ആഭാവത്തിലും പി.എസ്.ജിക്ക് മത്സരം വിജയിക്കാൻ സാധിച്ചതിനാൽ എംബാപ്പെയാണ് ക്ലബ്ബിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും താരമില്ലെങ്കിൽ പി.എസ്.ജിക്ക് വിജയങ്ങൾ സ്വന്തമാക്കി അനായാസം മുന്നേറാമെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം പി. എസ്.ജി ആരാധകർ.

കൂടാതെ ഒരു ഗോൾ ഉൾപ്പെടെ നേടി മത്സരത്തിൽ മികച്ച പ്രകടനം നേടിയ മെസിയെ അഭിനന്ദിച്ചും ആരാധകർ മുന്നോട്ട് വന്നിട്ടുണ്ട്.
ഗോൾ നേടിയത് കൂടാതെ കളിയിൽ നിർണായകമായ നിരവധി മുന്നേറ്റങ്ങൾ നടത്താനും മെസിക്ക് സാധിച്ചു.

അതിനാൽ തന്നെ ‘മെസിയാണ് പി.എസ്.ജിയുടെ ശക്തിയെന്നും’ ‘മെസിയില്ലെങ്കിൽ പി.എസ്.ജിയില്ലെന്നുമൊക്കെ അഭിപ്രായപ്പെട്ട് ആരാധകർ രംഗത്ത് വരുന്നതിനൊപ്പം എംബാപ്പെയാണ് പി.എസ്. ജിയുടെ മോശം പ്രകടനത്തിന് കാരണം എന്നുള്ള പോസ്റ്റുകളും ഒരു കൂട്ടം ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ അടുത്ത ജൂണിൽ പി.എസ്.ജിയുമായി കരാർ അവസാനിക്കുന്ന മെസി ക്ലബ്ബുമായി കരാർ നീട്ടാനുള്ള തയ്യാറെടുപ്പിലാണെന്ന് കഴിഞ്ഞ ദിവസം ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു വർഷത്തേക്കായിരിക്കും ഫ്രഞ്ച് ക്ലബ്ബിൽ തുടരുക എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ലീഗ് വണ്ണിൽ 22 മത്സരങ്ങളിൽ നിന്നും 17 വിജയം ഉൾപ്പെടെ 54 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 9ന് ഫ്രഞ്ച് കപ്പിൽ ചിര വൈരികളായ മാഴ്സലെക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

 

Content Highlights:So much better for the team without Mbappé; Messi is still the best ;PSG fans