കൊച്ചി: സി.പി.ഐ.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് സിന്ധു ജോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മനോരമ ന്യൂസ് ചാനലിന്റെ 2015ലെ മികച്ച വാര്‍ത്താ താരത്തെ തിരഞ്ഞെടുക്കുന്ന പരിപാടിയില്‍ കോടിയേരിക്ക് വോട്ട് ചെയ്യാനഭ്യര്‍ത്ഥിച്ചുള്ള വീഡിയോ പോസ്റ്റാണ് മുന്‍പ് സി.പി.ഐഎമ്മില്‍ നിന്ന് രാജിവച്ച സിന്ധുജോയ് ഫെയ്‌സ്ബുക്കില്‍ ചേര്‍ത്തിട്ടുള്ളത്.
സിന്ധു ജോയിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതികരണമുണ്ടായത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും, സിപിഎമ്മിലേക്ക് തിരിച്ചു പോകാനുള്ള സിന്ധുവിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും സമൂഹമാധ്യമങ്ങളില്‍ സംസാരമുണ്ട്. ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയെന്നും നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാമെന്നും വീഡിയോയിലൂടെ സിന്ധു പറയുന്നു. കൂടാതെ നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ വോട്ടുചെയ്യാമെന്നും സിന്ധു അറിയിക്കുന്നു.
ന്യൂസ് മേക്കറാകാനുള്ള അന്തിമ പട്ടികയില്‍ വെള്ളാപ്പള്ളി നടേശന്‍, കോടിയേരി ബാലകൃഷ്ണന്‍, സിനിമാ നടന്‍ നിവിന്‍പോളി, ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. എസ്.എം.എസി ലുടെയും ഓണ്‍ലൈനിലൂടെയും ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന വ്യക്തിയെ ആയായിരിക്കും 2015ലെ ന്യൂസ് മേക്കറായി ചാനല്‍ പ്രഖ്യാപിക്കുക. ഒരു മാസമാണ് വോട്ട് ചെയ്യാനുള്ള കാലയളവ്.