അധികാരത്തില്‍ ഏറിയത് മുതല്‍ മോദി സര്‍ക്കാര്‍ രാജ്യത്തോട് ചെയ്തുവെച്ച ക്രൂരതകള്‍; വര്‍ഗീയ വിദ്വേഷം, ഭയപ്പെടുത്തല്‍, ആക്രമണം; വെളിപ്പെടുത്തി റിപ്പോര്‍ട്ട്
national news
അധികാരത്തില്‍ ഏറിയത് മുതല്‍ മോദി സര്‍ക്കാര്‍ രാജ്യത്തോട് ചെയ്തുവെച്ച ക്രൂരതകള്‍; വര്‍ഗീയ വിദ്വേഷം, ഭയപ്പെടുത്തല്‍, ആക്രമണം; വെളിപ്പെടുത്തി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th February 2021, 1:19 pm

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം മതന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിയമാനുസൃതമാക്കിയെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് .

അക്രമാസക്തമായ ഹിന്ദു ദേശീയതയെ വളരാന്‍ ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുകയും സമൂഹത്തില്‍ ആഴത്തിലുള്ള വിള്ളലുകള്‍ സൃഷ്ടിക്കുകയും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അധികാരികളോട് വളരെയധികം ഭയവും അവിശ്വാസവും ഉണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

മുസ്‌ലിങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വെളിപ്പെടുത്തി.

ഭരണകക്ഷിയായ ബി.ജെ.പി പൊലീസ്, കോടതികള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ പ്രാപ്തരാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlights: Since Modi’s BJP came to power in 2014, it has taken various legislative and other actions that have legitimized discrimination against religious minorities