ഹൈദരാബാദ്: ദേശീയ തലത്തില്‍ മൂന്നാം മുന്നണി ശ്രമങ്ങള്‍ക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെ ഉള്‍ക്കൊള്ളിച്ച്
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി(ബി.ആര്‍.എസ്)യുടെ നേതൃത്വത്തില്‍ ഖമ്മം നഗരത്തില്‍ ഒരു ലക്ഷത്തലേറെ പേരെ പങ്കെടുപ്പിച്ച് റാലി നടത്തിയത്.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായുള്ള ഒരു മുന്നണിക്കാണ് കെ. ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര പ്രധാന കക്ഷകളെയെല്ലാം അദ്ദേഹം റാലിയുടെ ഭാഗമാക്കി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, യു.പി. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ
എന്നിവരും റാലിയുടെ ഭാഗമായി.
ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ പ്രതികരണമാണ് റാലിയില്‍ സംസാരിച്ച നേതാക്കളുടെ ഭാഗത്തുനിയുണ്ടായത്. ദേശീയ തലത്തില്‍ ബി.ജി.പിക്കെതിരെ ഒരു വലിയ പ്രതിപക്ഷനിര കൊണ്ടുവരികയാണെന്ന് നേതാക്കള്‍ പ്രഖ്യാപച്ചു.
Stage is all set with national leaders & Lakhs of people to witness the historical meeting! 🔥#AbkiBaarKisanSarkar #BRSmeeting pic.twitter.com/Ta5K4zgt6e
— YSR (@ysathishreddy) January 18, 2023