ആനന്ദ് നാരായണന്‍, മോഹന്‍ സരോ എന്നിവര്‍ക്കൊപ്പം തിരക്കഥയെഴുതിയ കെ.വി. അനുദീപ് സംവിധാനം ചെയ്ത തമിഴ് സിനിമയാണ് പ്രിന്‍സ്. 2022ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ശിവ കാര്‍ത്തികേയന്‍, മരിയ റിയാബോഷപ്ക, സത്യരാജ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ആനന്ദ് നാരായണന്‍, മോഹന്‍ സരോ എന്നിവര്‍ക്കൊപ്പം തിരക്കഥയെഴുതിയ കെ.വി. അനുദീപ് സംവിധാനം ചെയ്ത തമിഴ് സിനിമയാണ് പ്രിന്‍സ്. 2022ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ശിവ കാര്‍ത്തികേയന്‍, മരിയ റിയാബോഷപ്ക, സത്യരാജ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ശിവകാര്‍ത്തികേയന്റെ 20ാമത്തെ സിനിമയായിരുന്നു പ്രിന്‍സ്. എന്നാല്‍ ബോക്സ് ഓഫീസില്‍ ഈ ചിത്രം പരാജയപ്പെടുകയായിരുന്നു. പ്രിന്‍സിലെ ഏറ്റവും വലിയ മിസ്റ്റേക്ക് താനാണെന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍. ഒരു തുടക്കക്കാരനായ നായകന്‍ ആയിരുന്നെങ്കില്‍ റിസള്‍ട്ട് ചിലപ്പോള്‍ മറ്റൊന്നായേനെയെന്നും നടന്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘പ്രിന്‍സ് എന്ന സിനിമയെ കുറിച്ച് പറയുമ്പോള്‍ അതിലെ ഏറ്റവും വലിയ മിസ്റ്റേക്ക് ഞാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഏതെങ്കിലും ഒരു തുടക്കക്കാരനായ നായകന്‍ ആയിരുന്നെങ്കില്‍ റിസള്‍ട്ട് ചിലപ്പോള്‍ മറ്റൊന്നായേനെ. സംവിധായകന്‍ അനുദീപിന്റെ ജാതിരത്‌നലു സിനിമയുടെ വിജയവും അത് ഞാന്‍ ആസ്വദിച്ച രീതിയുമാണ് പ്രിന്‍സ് സിനിമ ചെയ്യാന്‍ കാരണമായത്.
ആ കഥ കേട്ട് ഞാന്‍ തന്നെയായിരുന്നു ഓക്കെ പറഞ്ഞത്. എനിക്കും സംവിധായകനും ഇടയിലുള്ള ഭാഷയുടെ പ്രശ്‌നമോ, സ്‌ക്രിപ്റ്റിലെ പ്രധാന വിഷയത്തിന് വേണ്ടത്ര ബലമില്ലാത്തതോ ആകാം സിനിമയുടെ പരാജയത്തിന് കാരണമെന്ന് ചിന്തിക്കാം. എന്നാല്‍ എനിക്ക് പകരം ഒന്നോ രണ്ടോ സിനിമ ചെയ്ത മറ്റേതെങ്കിലും നടന്‍ ഈ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ സ്വീകരിച്ചേനെ,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
ശിവകാര്‍ത്തികേയന്‍ നായകനായ ഏറ്റവും പുതിയ സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചാണ് പറഞ്ഞത്.
സായ് പല്ലവി നായികയായ അമരനില്‍ ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായാണ് എത്തിയത്. പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയാണ് സായ് പല്ലവി അഭിനയിച്ചത്. കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്റെ നിര്‍മാണം.
Content Highlight: Shiva Karthikeyan Talks About Prince Movie