Maharashtra Election
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതില്‍ അതൃപ്തി; ശിവസേനയില്‍ കൂട്ടരാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 10, 09:42 am
Thursday, 10th October 2019, 3:12 pm

മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശിവസേന സീറ്റ് പങ്കിടലില്‍ അതൃപ്തി അറിയിച്ച് ശിവസേന നേതാക്കളും 300 ഓളം പ്രവര്‍ത്തകരും രാജി വെച്ചു. പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെക്കാണ് രാജി കൈമാറിയത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

പാര്‍ട്ടിയുടെ വിമത സ്ഥാനാര്‍ത്ഥി ധനഞ്ജയ് ബോഡാരെയുടെ പിന്തുണയോട് കൂടിയാണ് പ്രവര്‍ത്തകരുടെ രാജി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗണപത് ഗെയ്ക്ക്വാഡിനെ പിന്തുണക്കുന്ന പാര്‍ട്ടി തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ അതൃപ്തി അറിയിച്ചിരുന്നു. ബി.ജെ.പി മത്സരിക്കുന്ന ഈ സീറ്റിലേക്ക് ശിവസേനയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതാക്കളുടെ താല്‍പ്പര്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

288 നിയമസഭാ സീറ്റിലേക്കുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 നാണ് നടക്കുന്നത്.
ശിവസേന 124 സീറ്റിലും ബി.ജെ.പി 150 സീറ്റിലും മത്സരിക്കാനാണ് ധാരണ. 14 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികളും മത്സരിക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേനയും ബി.ജെ.പിയും സഖ്യം അവസാനിപ്പിച്ചിരുന്നു. പിന്നീട് ഫലം വന്നതിന് വീണ്ടും ഒന്നാവുകയായിരുന്നു.