Malayalam Cinema
മമ്മൂക്ക ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ആ കാര്യം മനസിലാവും: ഷറഫുദ്ദീൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 17, 03:01 am
Friday, 17th November 2023, 8:31 am

അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടനാണ് ഷറഫുദ്ദീൻ.

ഹാസ്യ വേഷങ്ങളിൽ തന്റെ കരിയർ ആരംഭിച്ച് നിലവിൽ ഒരു നായക നടനായി ഉയർന്നിരിക്കുമ്പോൾ വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങൾ ഷറഫുദ്ദീൻ എന്ന നടൻ അഭിനയിച്ചിട്ടുണ്ട്. തോൽവി എഫ്.സി എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി താരത്തിന്റെതായി പുറത്തിറങ്ങിയത്.

നടൻ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീൻ. സിനിമയിൽ ഒരാൾക്ക് കണ്ടു പഠിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേതെന്നും ഇപ്പോഴും അദ്ദേഹം സിനിമകളിൽ അപ്ഡേഷൻസ് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും ഷറഫുദ്ദീൻ പറയുന്നു. മമ്മൂട്ടിയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഷറഫുദ്ദീൻ പറഞ്ഞു.

‘മമ്മൂക്ക ഒരു കാലത്ത് ഒരു പാറ്റേൺ സിനിമകളിൽ നിൽക്കുമായിരുന്നു. ഇപ്പോൾ അത് മാറി വന്നിട്ടുണ്ട്. മമ്മൂക്ക ഈയിടെയായി അഭിനയിക്കുന്ന സിനിമകൾ ശ്രദ്ധിച്ചാൽ നമുക്കത് മനസ്സിലാവും, ഏതു ലെവലിലുള്ള അപ്ഡേഷൻ ആണ് അദ്ദേഹം സ്വന്തം സിനിമകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്. സിനിമയിൽ ഉള്ള ഒരാളെന്ന നിലയിൽ സിനിമയ്ക്കുള്ളിൽ നിന്ന് നമുക്ക് കണ്ടു പഠിക്കാൻ കഴിയുന്ന വ്യക്തിയാണ് മമ്മൂക്ക.

മമ്മൂക്ക ഞങ്ങളുടെ എല്ലാവരുടെയും സിനിമകൾ കാണാറുണ്ട് എന്ന് എനിക്കുറപ്പാണ്. എല്ലാ പുതിയ തരത്തിലുള്ള സിനിമകളും മമ്മൂക്ക കാണാറുണ്ടെന്ന് തോന്നുന്നു. അതിൽനിന്ന് ഒരുപാട് കാര്യങ്ങൾ അദ്ദേഹം പഠിക്കാൻ ശ്രമിക്കാറുണ്ട്. അഭിനയത്തോടുള്ള മമ്മൂക്കയുടെ പാഷൻ ഇത്രകാലമായിട്ടും അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്.

ഞാൻ മമ്മൂക്കയുടെ ഒരു സിനിമ പോലും ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇത്ര കാലത്തിനിടയ്ക്ക് ഏകദേശം അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ടാവും.

എനിക്ക് കാണാൻ പറ്റാതിരുന്ന മമ്മൂക്കയുടെ ജാക്ക്പോട്ട് എന്നൊരു ചിത്രത്തിന്റെ ഏറ്റവും മോശം പ്രിന്റ് കണ്ടുപിടിച്ച് ആ സിനിമ ഞാൻ കണ്ടിട്ടുണ്ട്,’ ഷറഫുദ്ദീൻ പറയുന്നു.

Content Highlight: Sharafudheen Talk About Mammootty