പെണ്‍ഭ്രൂണഹത്യ നടത്തുന്നവരെ ശിക്ഷിക്കണം: അമീര്‍ ഖാന്‍
Movie Day
പെണ്‍ഭ്രൂണഹത്യ നടത്തുന്നവരെ ശിക്ഷിക്കണം: അമീര്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2012, 9:15 am

മുംബൈ: ലിംഗ നിര്‍ണയത്തിനുശേഷം ഭ്രൂണഹത്യ നടത്തുന്നത് തെറ്റാണെന്ന് അമീര്‍ ഖാന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്നും അമീര്‍ വ്യക്തമാക്കി.

” പെണ്‍ഭ്രൂണഹത്യ ഗുരുതരമായ പ്രശ്‌നമാണ്. ഈ നിലയില്‍ ഇത് തുടരുകയമാണെങ്കില്‍ സ്ഥിതി ഗുരുതരമാകും.”

പെണ്‍ഭ്രൂണഹത്യ നടത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാരിപ്പോള്‍. ഈ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” പെണ്‍ഭ്രൂണഹത്യ ഗുരുതരമായ പ്രശ്‌നമാണ്. ഈ നിലയില്‍ ഇത് തുടരുകയമാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. ഇത് അവസാനിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്” അമീര്‍ പറഞ്ഞു.

ഭ്രൂണഹത്യ നിയമപരമാണ്. അത് നിയമപരമാകുക തന്നെ വേണം. എന്നാല്‍ കുട്ടി പെണ്ണാണെന്ന് മനസ്സിലാക്കി ഭ്രൂണഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2011ലെ സെന്‍സസ് അനുസരിച്ച് വര്‍ഷം 10,00,000 പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഫലമായി ആണ്‍ പെണ്‍ അനുപാതത്തില്‍ വന്‍മാറ്റം സംഭവിച്ചിട്ടുണ്ട്. സെന്‍സസ് അനുസരിച്ച് 1,000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്ണ് എന്നതാണ് ഇപ്പോഴത്തെ അനുപാതം.

അമീര്‍ ഖാന്റെ റിയാലിറ്റി ഷോ സത്യമേവ ജയതേയുടെ ആദ്യ എപ്പിസോഡ് ചര്‍ച്ച ചെയ്ത വിഷയമായിരുന്നു പെണ്‍ഭ്രൂണഹത്യ.