സതീശന്റെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ 2026ല്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന ആശങ്ക നിരവധി കോണ്‍ഗ്രസുകാര്‍ക്കുമുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വന്നത് അട്ടിമറി നീക്കമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ഒരു ഏകാധിപതിയാണെന്നും ഇക്കാര്യങ്ങള്‍ പറ്റുമെങ്കില്‍ പൊടിതട്ടിയെടുക്കണമെന്നും മാധ്യമങ്ങളോട് സരിന്‍ ചൂണ്ടിക്കാട്ടി.
സി.പി.ഐ.എമ്മിനെ എതിര്‍ക്കണമെന്ന് പറഞ്ഞ് ബി.ജെ.പി അനുകൂല നിലപാടെടുക്കുകയാണ് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ജീര്‍ണതകള്‍ കുഴിച്ചുമൂടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.