തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ പ്രതിഷേധിച്ചത്.
ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
Symbolically pulled an auto-rickshaw in Thiruvananthapuram to protest extortionate fuel taxes & the failure of both Central & State governments to reduce their share of the loot. Over a hundred autos joined the protest under the auspices of @INTUCnational pic.twitter.com/e0D0M29Ffj
— Shashi Tharoor (@ShashiTharoor) February 26, 2021
ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്.