ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്.
കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം ഈ സീസണിൽ സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.
നായകനായ സഞ്ജുവിന്റെ മികച്ച പ്രകടനമാണ് ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിക്കുന്നത്.
എന്നാൽ സഞ്ജുവിന്റെ ബാറ്റിങ് മികവിനെയും ക്യാപ്റ്റൻസിയേയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമായ എ.ബി ഡിവില്ലിയേഴ്സ്.
സഞ്ജുവിന് ഇന്ത്യൻ ടീമിനെ വരെ നയിക്കാൻ ശേഷിയുണ്ടെന്നാണ് എ.ബി ഡിവില്ലിയേഴ്സ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഓൺലൈൻ സംപ്രക്ഷണാവകാശം കൈവശമുള്ള ജിയോ സിനിമയിൽ സംസാരിക്കവേയായിരുന്നു സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവിനെക്കുറിച്ചും ബാറ്റിങ് മികവിനെക്കുറിച്ചും എ.ബി.ഡിവില്ലിയേഴ്സ് തുറന്ന് പറഞ്ഞത്.
“Sanju Samson is an incredible player and got all the credentials to be a wonderful captain. Who knows, in one of the formats in the India team, he could very easily be the captain there”. – AB
“സഞ്ജു സാംസൺ അസാധ്യ പ്ലെയറാണ്. കൂടാതെ ഏത് മാനദണ്ഡം കൊണ്ട് അളന്നാലും മികച്ച ക്യാപ്റ്റനുമാണ്. ഇന്ത്യൻ ടീമിൽ ഏതെങ്കിലുമൊരു ഫോർമാറ്റിൽ ക്യാപ്റ്റനാവാനുള്ള യോഗ്യതയും അദ്ദേഹത്തിനുണ്ട്. ഐ.പി.എല്ലിൽ 48.48 ശതമാനമാണ് സഞ്ജുവിന്റെ വിജയ ശതമാനം.
കൂടാതെ ഐ.പി.എല്ലിന് മുമ്പ് ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യൻ എ ടീമിനെ നയിച്ച സഞ്ജു സാംസൺ ഒരു മത്സരം പോലും അടിയറവ് പറയാതെ 3-0 എന്ന രീതിയിൽ പരമ്പര വിജയിച്ചിരുന്നു.