ഏറേ കാലമായി ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും പലപ്പോഴും തഴയപ്പെട്ട കളിക്കാരനാണ് മലയാളി താരം സഞ്ജു വി സാംസണ്‍.
ട്വന്റി-20 ക്രിക്കറ്റില്‍ വലിയ റണ്‍ നേടുന്നതിനേക്കാള്‍ ടീമിന് ആവശ്യമുള്ള റണ്‍ കണ്ടെത്തലാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന താരമാണ് സഞ്ജു. എന്നാല്‍ അറ്റാക്കിങ് ഗെയ്മിനേക്കാള്‍ ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ സ്റ്റാറ്റ്‌സിന് പ്രാധാന്യ കൊടുക്കുന്നത് കാരണം സഞ്ജുവിന് പലപ്പോഴു അര്‍ഹിക്കുന്ന അവസരം ലഭിച്ചിരുന്നില്ല.
എങ്കിലും തനിക്ക് അവസരം കിട്ടുമ്പോഴൊന്നും അദ്ദേഹം തന്റെ സ്ഥിരം ശൈലി മാറ്റാറില്ല. ഇതാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നതും. സഞ്ജു ഒരു സൗത്ത് ഇന്ത്യന്‍ ആയതിനാല്‍ പല മുന്‍ താരങ്ങളും അനലിസ്റ്റുകളും അദ്ദേഹത്തിലെ ടാലന്റിനെ അവഗണിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഐ.പി.എല്ലില്‍ രാജസ്ഥാനെ റണ്ണര്‍ അപ്പുകള്‍ ആക്കിയതിന് ശേഷം ആദ്യമായി ടീമില്‍ എത്തിയിരിക്കുകയാണ് താരം. അയര്‍ലന്‍ഡിനെതിരെയുള്ള രണ്ട് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു സഞ്ജുവിന് അവസരം ലഭിച്ചത്.
കിട്ടിയ അവസരമെന്നോണം സഞ്ജു തകര്‍ത്തു കളിച്ചു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ നങ്കൂരമിട്ടു കളിച്ച സഞ്ജു പിന്നീട് തന്റെ സ്ഥിരശൈലിയില്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ ജേഴ്‌സിയിലെ തന്റെ ആദ്യ അര്‍ധസെഞ്ച്വറിയും അദ്ദേഹം പൂര്‍ത്തിയാക്കി. അതിന് ശേഷം കണ്ടത് സംഹാര താണ്ഡവമായിരുന്നു.
സെഞ്ച്വറി നേടിയ ദീപക് ഹൂഡയുമായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഒടുവില്‍ 42 പന്തില്‍ 9 ഫോറുകളും ആറ് സിക്‌സറുകളുമായി 77 റണ്‍സ് നേടി അദ്ദേഹം കളം വിട്ടു.
നേരത്തേ മുന്‍ താരങ്ങളായ ഒരുപാട് കളിക്കാര്‍ സഞ്ജുവിന് അവസരം നിശേധിച്ചിരുന്നു. ഒരുപാട് തവണ തന്റെ കഴിവ് തുറന്നു കാട്ടിയിട്ടും അതില്‍ സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഇന്നിങ്‌സ്.
കഴിവുള്ളവര്‍ എപ്പോഴായാലും രക്ഷപ്പെട്ട ചരിത്രം മാത്രമേയുള്ളൂ. ഇതായിരിക്കാം സഞ്ജുവിന്റെ അവസരം.