ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 28 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. 231 വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 202 റണ്‍സിന് പുറത്താക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മത്സരത്തില്‍ വലിയ ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍ രോഹിത് ശര്‍മ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലെ ബാറ്റ് ചെയ്യണമെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.
‘ആദ്യ ഇന്നിങ്‌സില്‍ 100 സ്‌ട്രൈക്ക് റേറ്റില്‍ 80 റണ്‍സ് നേടിയ യശ്വസി ജെയ്‌സ്വാളിന്റെ പ്രകടനങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കൂ. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അത് കാണാന്‍ സാധിച്ചില്ല. അവന്റെ സ്‌ട്രൈക്ക് റേറ്റ് 40 ആയി കുറഞ്ഞു. ബാറ്റിങിനിറങ്ങിയപ്പോള്‍ സമ്മര്‍ദങ്ങള്‍ നേരിട്ടു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇവിടെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ നടത്തിയ പ്രകടനങ്ങള്‍ പോലെ രോഹിത് ശര്‍മ കളിക്കേണ്ടത്. മത്സരത്തിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ അവന് ഒറ്റയ്ക്ക് സാധിക്കണം,’ സഞ്ജയ് ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.
മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സാണ് രോഹിത് നേടിയത്. 231 റണ്‍സ് വിജയലലക്ഷ്യം പിന്തുടരുമ്പോള്‍ 58 പന്തില്‍ 39 റണ്‍സുമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.
ആദ്യ മത്സരത്തിലെ വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇംഗ്ലണ്ട്. ഫെബ്രുവരി രണ്ടിനാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക. വിശാഖപട്ടണത്തെ ഡോ.വൈ.എസ് രാജശേഖര്‍ റെഡ്ഢി എ.സി.എ വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Sanjay Manjrekar talks about Rohit Sharma.