Sports News
ഗംഭീറിനെ മാറ്റി പണി അറിയാവുന്ന ആരെയെങ്കിലും വെച്ചൂടെ; രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 11, 11:56 am
Monday, 11th November 2024, 5:26 pm

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

വ്യക്തമായ വാക്കുകളില്ലാതെയാണ് പത്രസമ്മേളനത്തില്‍ ഗംഭീര്‍ പങ്കെടുക്കുന്നതെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പായി മാധ്യമങ്ങളോട് സംസാരിച്ച ഗംഭീറിനെ ചുമതലയില്‍ നിന്നും മാറ്റണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടില്‍ സഞ്ജയ് എഴുതുകയായിരുന്നു.

ഗംഭീറിനെക്കുറിച്ച് സഞ്ജയ് പറഞ്ഞത്

‘ഗംഭീറിന്റെ വാര്‍ത്താ സമ്മേളനം വെറുതെ ഒന്ന് കണ്ടു. അത്തരം ചുമതലകളില്‍ നിന്ന് അവനെ മാറ്റിനിര്‍ത്തി ടീമിന് പിന്നണിയില്‍ അവനെ പ്രവര്‍ത്തിപ്പിക്കുന്നതാണ് ബി.സി.സി.ഐക്ക് ബുദ്ധിപരമായത്. അവരുമായി ഇടപഴകുമ്പോള്‍ അദ്ദേഹത്തിന് ശരിയായ പെരുമാറ്റമോ വാക്കുകളോ ഇല്ല. രോഹിതും അഗാര്‍ക്കറും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ വളരെ മികച്ചവരാണ്,’ മഞ്ജരേക്കര്‍ എക്സിലെ തന്റെ പോസ്റ്റില്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ ചരിത്ര തോല്‍വിയിലും ഗംഭീര്‍ തളര്‍ന്നിട്ടില്ലെന്നും സോഷ്യല്‍ മീഡിയ എന്ത് വേണമെങ്കിലും പറയട്ടെ എന്നും മുന്‍ താരമായ ഗംഭിര്‍ പറഞ്ഞിരുന്നു. മാത്രമല്ല നിലവില്‍ ഫോമില്ലാത്ത ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബോര്‍ഡര്‍ ഗവാസ്‌കറില്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്നും ഗംഭിര്‍ പറഞ്ഞിരുന്നു.

 

Content Highlight: Sanjay Manjrekar Talking About Gautham Gambhir