ന്യൂദല്‍ഹി: ശബരിമല വിധിയിലെ പിശക് എന്താണെന്ന് ചൂണ്ടിക്കാട്ടി വാദിക്കണമെന്ന് ഹരജിക്കാരോട് സുപ്രീംകോടതി. പുനപരിശോധനാ ഹരജിയില്‍ അഭിഭാഷകനായ പരാശരനാണ് ഇപ്പോള്‍ കോടതിയില്‍ വാദിക്കുന്നത്.
മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരന്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 15ാം അനുച്ഛേദ പ്രകാരം മതേതര സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കാം എന്നാല്‍ മതപരമായ പൊതു സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടില്ലെന്ന് പരാശരന്‍ വാദിച്ചു. എന്നാല്‍ താന്‍ വിധിയില്‍ പറഞ്ഞത് 15(2) നെപ്പറ്റിയെന്നു വാദത്തിനിടെ ഇടപെട്ട് ജസ്റ്റിസ് നരിമാന്‍ സൂചിപ്പിച്ചു.
ആകെ 55 പുനഃപരിശോധനാ ഹരജികളാണുള്ളത്. കൂടാതെ, ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹരജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജികളുമുണ്ട്.
WATCH THIS VIDEO: