പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള സമരപന്തലില്‍ നിന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഹിന്ദു ഐക്യ വേദി പ്രസിഡന്റ് കെ.പി ശശികലയും പിന്മാറി. ശബരിമലയില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാകുന്നതും ക്രമസമാധാനം തകരുന്നതും കണക്കിലെടുത്തു കൂടുതല്‍ പൊലീസിനെ സ്ഥലത്തെത്തിക്കാനും കമാന്‍ഡോകളെ രംഗത്തിറക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇപ്പോള്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധിക്കാരെ ഒഴിപ്പിക്കുകയാണ് പൊലീസ് ഇപ്പൊ ചെയ്യുന്നത്.
Read Also : നിങ്ങള്‍ എവിടുത്തെ ഭക്തനെന്നു അര്‍ണാബ് ഗോസ്വാമി; മാപ്പ് പറഞ്ഞു രാഹുല്‍ ഈശ്വര്‍-വീഡിയോ
പ്രതിഷേധം നടത്തുന്ന രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ താഴമണ്‍ തന്ത്രികുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി മഹേശ്വരര് അന്തര്‍ജനത്തെയും മകള്‍ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
നേരത്തെ നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ന്യൂസ് മിനിറ്റിലെ റിപ്പോര്‍ട്ടര്‍ സരിതയടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ പൂജാ പ്രസന്നയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. നിലയ്ക്കലില്‍ വെച്ചാണ് റിപ്പബ്ലിക് ടി.വിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. കാറിന്റെ ചില്ലും കണ്ണാടിയും തകര്‍ത്തു.