national news
സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കില്ല: ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 06, 05:32 pm
Thursday, 6th September 2018, 11:02 pm

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് ആര്‍.എസ്.എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കാനാകില്ലെന്ന് ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്ന് ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖായ അരുണ്‍ കുമാര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ പറയുന്നതുപോലെ സ്വവര്‍ഗ ലൈംഗികത കുറ്റമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍ അത് സ്വാഭാവികമല്ലാത്തതിനാല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കാനാകില്ലെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.


അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യന്‍ പലതും പഠിക്കുന്നത്. ഈ വിഷയത്തെ മാനസികവും സാമൂഹ്യവുമായ തലത്തില്‍ ചര്‍ച്ചചെയ്യുകയും കൈകാര്യം ചെയ്യുകയുമാണ് വേണ്ടതെന്ന് അരുണ്‍ കുമാര്‍ വ്യക്തമാക്കി.