യു.എ.ഇ: ഗള്‍ഫിലെ സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ 12 പേര്‍ മലയാളികള്‍. ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ഡോ. രവി പിള്ളയാണ് മലയാളികളൂടെ പട്ടികയില്‍ മുന്നില്‍. ആകെയുള്ള അമ്പത് പേരില്‍ മൂന്നാം സ്ഥാനത്താണ് രവിപിള്ള. ദുബൈയിലെ ഒരു ബിസിനസ് മാഗസിനാണ് ഈ പട്ടിക പുറത്ത് വിട്ടത്. സ്റ്റാലിയണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനിയാണ് പട്ടികയില്‍ ഒന്നാമത്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ മിക്കി ജഗ്ത്യാനിയാണ് രണ്ടാം സ്ഥാനത്ത്.
സൗദി അറേബ്യയിലെ ആര്‍.പി ഗ്രൂപ്പില്‍ നിന്നും 4.6 ദശലക്ഷം ഡോളറിന്റെ ആസ്തിയാണ് രവിപിള്ളയ്ക്കുള്ളത്. ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍, എജ്യുക്കേഷന്‍ തുടങ്ങി നിരവധി മേഖലകളില്‍ ആര്‍ പി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. മധ്യേഷ്യ, ആഫ്രിക്ക, ആസ്‌ത്രേലിയ, എഷ്യ എന്നിവിടങ്ങളിലായാണ് ആര്‍.പി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
എം.എ യൂസഫലിയാണ് സമ്പന്നരായ മലയാളികളില്‍ രണ്ടാമന്‍ ആകെ ഇന്ത്യക്കാരില്‍ അഞ്ചാം സ്ഥാനത്താണ് യൂസഫലി. ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി മലയാളികളില്‍ മൂന്നാമതും ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ പട്ടികയില്‍ നാലാമതുമാണ്. ഗള്‍ഫ് മേഖലയില്‍ ആരോഗ്യരംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ആസാദ് മൂപ്പനാണ്.