Kerala
കെ.എ.റഊഫ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 08, 06:24 am
Sunday, 8th July 2012, 11:54 am

കോട്ടയം:ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി ബന്ധപ്പെട്ട് കെ.എ.റഊഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ താന്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ പലരുടേയും ഉറക്കം കെടുത്തുന്നുണ്ടെന്നും അതുകൊണ്ടു തന്റെ ജീവന് ഭീഷണിയുണ്ടെന്നും റഊഫ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതിനാല്‍ തനിക്ക് സര്‍ക്കാര്‍ നിയമപരിരക്ഷ നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഐസ്‌ക്രീം കേസിലെ വിവരങ്ങള്‍ പലതും നിര്‍ണ്ണായകമായിരുന്നെന്നും എങ്കില്‍ കൂടി അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും റഊഫ് പറഞ്ഞു.