പഴയകാല നടി ലിസിയെ താൻ ആദ്യമായി പരിചയപെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് റസൂൽ പൂക്കുട്ടി. ഒരു ദിവസം തന്നെ വിളിച്ചിട്ട് ഇന്നയാളുടെ ഭാര്യയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ തന്റെ കോളേജ് കാലഘട്ടത്തിലെ ഫിക്‌സേഷൻ ആണ് ലിസിയെന്ന് പറഞ്ഞെന്നും റസൂൽ പൂക്കുട്ടി പറയുന്നുണ്ട്.
ലിസിക്ക് മാജിക് ലാൻഡ് എന്ന ഒരു സ്റ്റുഡിയോ ഉണ്ടെന്നും അവിടെ ഒരു മിക്സിങ് റൂമും ഡബ്ബിങ് റൂമും ഉണ്ടാക്കാൻ തന്റെ ഹെല്പും അഡ്വൈസിനും വേണ്ടിയായിരുന്നു വിളിച്ചതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ഒറ്റ സിനിമക്ക് വേണ്ടി ലിസി തന്നെ സഹായിച്ചിട്ടുണ്ടെന്നും റസൂൽ പൂക്കുട്ടി പറയുന്നുണ്ട്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലിസി ചേച്ചി ഒരു ദിവസം എന്നെ വിളിച്ചു. എന്റെ പേര് ലിസി എന്നാണ് ഇന്നയാളുടെ എക്സ് വൈഫ് ആണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു എനിക്കറിയാം. നിങ്ങളുടെ താളവട്ടം കണ്ടിട്ട് ഭ്രാന്ത് എടുത്ത് നടന്നിട്ടുണ്ട്. അന്ന് ഗിത്താർ പിടിച്ച് കൊണ്ടുള്ള ഷോട്ട് കണ്ടിട്ട് താളം തെറ്റി നടന്നിട്ടുണ്ട്. എന്റെ ഫിക്സേഷൻ ആണ്. നമ്മുടെ കോളേജ് ടൈമിലുള്ള ഫിക്സേഷൻ ആണ്. എന്താണ് വേണ്ടത് എന്ന് വെച്ചാൽ പറയൂ എന്ന് പറഞ്ഞു.
‘അയ്യോ അങ്ങനെയൊന്നുമല്ല, എനിക്കൊരു സഹായത്തിന് വേണ്ടി വിളിച്ചതാണ്’ എന്ന് പറഞ്ഞു. പുള്ളിക്ക് മാജിക് ലാൻഡ് എന്ന് പറയുന്ന ഒരു സ്റ്റുഡിയോ ഉണ്ട്. അത് ഒരു സ്ക്രീനിങ് റൂം ആയിരുന്നു. അവിടെയൊരു മിക്സിങ് റൂമും ഡബ്ബിങ് റൂമും ചെയ്യണം. അതിന് എന്റെ ഒരു ഹെൽപ്പ് വേണം, എന്റെ അഡ്വൈസ് വേണം. അങ്ങനെ അവർ ബോംബെയിൽ വന്നു. അങ്ങനെയാണ് ഞങ്ങൾ ആദ്യമായിട്ട് കാണുന്നത്. അവിടുന്ന് തുടങ്ങിയ ബന്ധമാണ്. അവിടെ ഞാൻ ഒരു ഡബ്ബിങ് റൂം സെറ്റ് അപ്പ് ചെയ്തു ഒരു മിക്സിങ് റൂമും ചെയ്തു. അവിടുന്ന് തുടങ്ങിയ ഒരു പേഴ്സണൽ റിലേഷൻഷിപ്പാണ്.
ഒറ്റ സിനിമ നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ ചെന്നൈയിൽ വെച്ച് എന്തെല്ലാം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. പെർമിഷന്റെ കാര്യത്തിലും അതുപോലെ മറ്റ് ആളുകൾ വന്ന് ശല്യം ചെയ്യുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പോലീസ് വന്നു, പൊളിറ്റിക്കൽ പാർട്ടി ശല്യം ചെയ്യുന്ന കാര്യം വന്നാൽ ലിസി ചേച്ചിയുടെ അടുത്തേക്കാണ് ഓടുന്നത്. അവരത് സോർട് ചെയ്ത് തരും. എന്റെ ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്താണ് ലിസി,’ റസൂൽ പൂക്കുട്ടി പറയുന്നു.
അതേസമയം ഒറ്റ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.
Content Highlight: Rasool pookutty and lissy’s friendship