തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ നാളെ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.
ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡണ്ട് സ്ഥാനം.
യു.ഡി.എഫില്‍ നിന്ന് പട്ടികജാതി വനിതകള്‍ ആരും തന്നെ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എല്‍.ഡി.എഫില്‍ നിന്നു വിജയിച്ച വനിതാ പട്ടികജാതി സ്ഥാനാര്‍ത്ഥിയെ പ്രസിഡണ്ട് ആക്കാന്‍ യു.ഡി.എഫ് പിന്തുണ നല്‍കുന്നത്.
അതേസമയം, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ തന്നെ അഞ്ചാം വാര്‍ഡില്‍ നിന്ന് ജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രവികുമാറിനെ മത്സരിപ്പിക്കാനുമാണ് തീരുമാനം.
ഡിസിസി പ്രസിഡണ്ട് എം ലിജു, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ജോണ്‍ കെ മാത്യൂ, സിരി സത്യദേവ്, എം ശ്രീകുമാര്‍, രാധേഷ് കണ്ണന്നൂര്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
നിലവില്‍ യു.ഡി.എഫ്- ആറ്, എന്‍.ഡി.എ- ആറ് , എല്‍.ഡി.എഫ് – അഞ്ച്, സ്വതന്ത്രന്‍- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക